ഒടുവിൽ സുഹൈറിന്റെ കാര്യത്തിൽ തീരുമാനമായി..
ഒടുവിൽ സുഹൈറിന്റെ കാര്യത്തിൽ തീരുമാനമായി
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫറാണ് വി. പി സുഹൈറിന്റേത്. താരത്തിന് വേണ്ടി വമ്പൻ ഓഫറുകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്. പക്ഷെ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുകയില്ലെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
വി പി സുഹൈർ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നു വർഷത്തെ കരാറിലാണ് താരം ഈസ്റ്റ് ബംഗാളിലേക്ക് എത്തുക എന്നാ പ്രമുഖ മാധ്യമമായ "iftwc'' റിപ്പോർട്ട് ചെയ്യുന്നു.താരവുമായി ഈസ്റ്റ് ബംഗാൾ കരാറിലെത്തി എന്നാണ് അറിയാൻ കഴിയുന്നത്.1.5 കോടി വാർഷിക ശമ്പളം ലഭിക്കുന്ന തരത്തിലാണ് സുഹൈറിന്റെ കരാർ എന്നാണ് ലഭിക്കുന്ന സൂചനകൾ.
രണ്ട് താരങ്ങളും ട്രാൻസ്ഫർ ഫീസും എന്നതാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിന് മുന്നിൽ വെച്ച് ഓഫർ എന്നായിരുന്നു റിപ്പോർട്ടുകൾ. പ്രശാന്തും ഗിവ്സൺ സിങ്ങുമായിരുന്നു ഈ താരങ്ങൾ.എന്നാൽ ഈ രണ്ട് താരങ്ങൾക്ക് പകരം നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്നുള്ള താരത്തെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപെട്ടത്.
ഈ താരം പൂട്ടിയയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.പൂട്ടിയ പോലെയുള്ള ഒരു താരത്തെ വിട്ട് നൽകാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമായിരുന്നില്ല. അത് കൊണ്ട് തന്നെയാണ് ഈ ട്രാൻസ്ഫർ മുടങ്ങിയത് എന്നാ കരുതപെടാം. കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page